Online Booking
MAHESWARAMTEMPLE
Temple history
ക്ഷേത്രത്തിന്‍ടെ ഉല്‍പത്തിക്ക് ഏകദേശം 5000 കൊല്ലത്തെ പഴക്കമുണ്ടെന്ന് പറവൂര്‍ ശ്രീധരന്‍ തന്ത്രികളുടെ ദേവപ്രശ്‌നത്തില്‍ തെളിഞ്ഞു. 5000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബ്രഹ്മജ്ഞനായ ഒരു സ്വാമിജിയുടെ സമാധി ഈ സ്ഥലത്ത് ഉണ്ടായിരുന്നു എന്നും വര്‍ഷങ്ങള്‍ക്കുശേഷം ബ്രാഹ്മണാചാര്യന്മാര്‍ സമാധിസ്ഥലത്ത് ശിവന്‍, പാര്‍വ്വതി, ഗണപതി, മുരുകന്‍ എന്നീ ദേവതകളെ ആചാരാവിധിപ്രകാരം പ്രതിഷ്ഠിച്ച് പൂജാദി കര്‍മ്മങ്ങള്‍ നടത്തിവന്നിരുന്നുവെന്നും പ്രശ്‌നവിധിയില്‍ തെളിഞ്ഞു
സ്വാമിജിയുടെ മൂന്നാം വയസ്സുമുതല്‍ പൂജാദികര്‍മ്മങ്ങളില്‍ താല്‍പ്പര്യം കാണിക്കുകയും വീടിന്‍ടെ കന്നിമുറിയില്‍ ധ്യാന നിഷ്ഠനായിരിക്കുകയും പതിവായിരുന്നു. ഇങ്ങനെ പതിവായിരുന്ന സ്ഥലത്ത് പുറ്റ് വളരുവാന്‍ തുടങ്ങുകയും, ഭയപ്പെട്ട വീട്ടുകാര്‍ അത് നശിപ്പിക്കുകയും ചെയ്തു. എന്നാല്‍ അടുത്ത ദിവസം പുറ്റ് ആദ്യത്തേതിനെക്കാള്‍ കൂടുതല്‍ വളരുകയും കുട്ടി പുറ്റിനരുകില്‍ ഇരിക്കുന്നത് പതിവാക്കുകയും ചെയ്തു.