വിഷുക്കണിമഹോത്സവം

വിഷുക്കണിമഹോത്സവം : ആർഷഭാരതസംസ്കാരത്തിൽആചാരഅനുഷ്ടാനങ്ങൾക്ക് വലിയപ്രാധാന്യമുണ്ട്. 1194-)0മാണ്ട്മേടമാസം1-)0 തിയതി(2019ഏപ്രിൽ15)വിഷുക്കണിആചരിക്കുകയാണ്. വിഷുക്കണിഒരുക്കലുംകൈനീട്ടം വാങ്ങലുംഒരു ഉത്സവമായിഭാരതീയർ ആചരിക്കുന്നു. മഹേശ്വരം ശ്രീ ശിവപാർവ്വതി ക്ഷേത്രം പൂർണ്ണമായും വാഴക്കുലകൾകൊണ്ട് വിഷുദിവസം അലങ്കരിക്കുന്നതാണ്. മേടംരാശിയിൽരവിസംക്രാന്തിപുലരി പൂത്തുലഞ്ഞപ്രകൃതിയിൽകാലപുരുഷനായ ശ്രീകൃഷ്ണഭഗവാനെ കണികാണുന്നു. ഭഗവാന്റെ കിരീടമായികണിക്കൊന്നപ്പൂവും, മുഖമായി സുവർണ്ണ നിറമുള്ള ഫലങ്ങളും, കണ്ണായിനിലവിളക്കും, വാക്കായിഗ്രന്ഥവും, അലങ്കാരമായിസ്വർണാഭരണങ്ങളും, മനസ്സായികണ്ണാടിയും, ചാർത്തുന്നതിനായികസവുവസ്ത്രവും പ്രപഞ്ചസ്വരൂപമായികല്പിച്ച ഒരുസുവർണ്ണതളികയിൽ ഒരുക്കി വച്ച്അഷ്ടൈശ്വര്യപ്രദമായി കണികാണുന്നു. ഈഅഷ്ടദ്രവ്യങ്ങളെ കണി കണ്ട്ഐശ്വര്യദേവതയായ ധനലക്ഷ്മിയുടെയും കുബേരൻറെയുംസ്വർണ്ണപുഷ്പംകൈനീട്ടമായി ആചാര്യനിൽനിന്നും ഏറ്റുവാങ്ങി ആനന്ദാനുഭൂതിയിൽ ആറാടി വരുംദിനങ്ങളെസമ്പൽസമൃദ്ധിയുടെ ദിനങ്ങളായികണികണ്ടുണരുവാൻ ആബാലവൃദ്ധം ഭക്തജനങ്ങളേയും മഹേശ്വരംശ്രീശിവപാർവ്വതി ക്ഷേത്രാങ്കണത്തിലേയ്ക്ക്സ്വാഗതം ചെയ്തുകൊള്ളുന്നു .

രണ്ടാമത് അതിരുദ്രമഹായജ്ഞവും ശിവരാത്രി മഹോത്സവവും

രണ്ടാമത് അതിരുദ്രമഹായജ്ഞവും ശിവരാത്രി മഹോത്സവവും : ദക്ഷിണ കൈലാസം മഹേശ്വരം ശ്രീ ശിവപാർവ്വതി ക്ഷേത്രത്തിൽ രണ്ടാമത് അതിരുദ്രമഹായജ്ഞവും ശിവരാത്രി മഹോത്സവവും 2019 ഫെബ്രുവരി 20 മുതൽ മാർച്ച് 4 വരെ (1194 കുംഭം 8 മുതൽ 20 വരെ.

ദിവ്യജ്യോതി പ്രയാണം - 2019  ഫെബ്രുവരി 20

അതിരുദ്രമഹായജ്‌ഞം - 2019  ഫെബ്രുവരി 21  മുതൽ മാർച്ച് 3  വരെ

തൃക്കൊടിയേറ്റ്‌ -  2019  ഫെബ്രുവരി 22 

ലക്ഷദീപം - 2019  ഫെബ്രുവരി 24 

ഉത്സവബലി - 2019  ഫെബ്രുവരി 25 

പള്ളിവേട്ട - 2019 മാർച്ച് 2 

തൃക്കൊടിയിറക്ക്  - 2019 മാർച്ച് 3 

തിരുആറാട്ട്  - 2019 മാർച്ച് 3 

മഹാശിവരാത്രി - 2019 മാർച്ച് 4 


ഉത്സവദിവസങ്ങളിൽ ട്രാവൻകൂർ ഇവൻസിന്ടെ ചെങ്കൽ ശിവഫെസ്റ്റ് ഉണ്ടായിരിക്കുന്നതാണ് .


 

Attachment

About Maheswaram Sri Sivaparvathi Temple

Brochure about Maheswaram Sri Sivaparvathi Temple can be downloaded from here for more information about the Temple.

Attachment

വിനായക ചതുർത്ഥി

വിനായക ചതുർത്ഥി : ദക്ഷിണകൈലാസം മഹേശ്വരം ശ്രീ ശിവപാർവ്വതി ക്ഷേത്രത്തിൽ സെപ്റ്റംബർ 13-ാ൦ തിയതി വിനായക ചതുർത്ഥി നാളിൽ പ്രതിഷ്ഠിക്കുന്ന ഗണപതി ഭഗവാന്റെ 32 ഭാവങ്ങളിലുള്ള വിഗ്രഹങ്ങളാണ് ബാല ഗണപതി, തരുണ ഗണപതി, ഭക്തി ഗണപതി, വീര ഗണപതി, ശക്തി ഗണപതി, ദ്വിജ ഗണപതി, സിദ്ധി ഗണപതി, ഉച്ഛിഷ്ട ഗണപതി, വിഘ്ന ഗണപതി, ക്ഷിപ്ര ഗണപതി, ഹേരംബ ദക്ഷിണകൈലാസം മഹേശ്വരം ശ്രീ ശിവപാർവ്വതി ക്ഷേത്രത്തിൽ സെപ്റ്റംബർ 13-ാ൦ തിയതി വിനായക ചതർത്ഥി നാളിൽ പ്രതിഷ്ഠിക്കുന്ന ഗണപതി ഭഗവാന്റെ 32 ഭാവങ്ങളിലുള്ള വിഗ്രഹങ്ങളാണ് ബാല ഗണപതി, തരുണ ഗണപതി, ഭക്തി ഗണപതി, വീര ഗണപതി, ശക്തി ഗണപതി, ദ്വിജ ഗണപതി, സിദ്ധി ഗണപതി, ഉച്ഛിഷ്ട ഗണപതി, വിഘ്ന ഗണപതി, ക്ഷിപ്ര ഗണപതി, ഹേരംബ ഗണപതി, ലക്ഷ്മീ ഗണപതി, മഹാ ഗണപതി, വിജയ ഗണപതി, നൃത്ത ഗണപതി, ഊർദ്ധ്വ ഗണപതി, ഏകാക്ഷര ഗണപതി, വര ഗണപതി, ത്ര്യക്ഷര ഗണപതി, ക്ഷിപ്രപ്രസാദ ഗണപതി, ഹരിദ്രാ ഗണപതി, ഏകദന്ത ഗണപതി, സൃഷ്ടി ഗണപതി, ഉദ്ദണ്ഡ ഗണപതി, ഋണമോചക ഗണപതി, ഢുണ്ഡി ഗണപതി, ദ്വിമുഖ ഗണപതി, ത്രിമുഖ ഗണപതി, സിംഹ ഗണപതി, യോഗ ഗണപതി, ദുർഗ്ഗാ ഗണപതി, സങ്കടഹര ഗണപതി ഗണപതി, ലക്ഷ്മീ ഗണപതി, മഹാ ഗണപതി, വിജയ ഗണപതി, നൃത്ത ഗണപതി, ഊർദ്ധ്വ ഗണപതി, ഏകാക്ഷര ഗണപതി, വര ഗണപതി, ത്ര്യക്ഷര ഗണപതി, ക്ഷിപ്രപ്രസാദ ഗണപതി, ഹരിദ്രാ ഗണപതി, ഏകദന്ത ഗണപതി, സൃഷ്ടി ഗണപതി, ഉദ്ദണ്ഡ ഗണപതി, ഋണമോചക ഗണപതി, ഢുണ്ഡി ഗണപതി, ദ്വിമുഖ ഗണപതി, ത്രിമുഖ ഗണപതി, സിംഹ ഗണപതി, യോഗ ഗണപതി, ദുർഗ്ഗാ ഗണപതി, സങ്കടഹര ഗണപതി.

Attachment

വിഷുക്കണിമഹോത്സവം

വിഷുക്കണിമഹോത്സവം :  ആർഷഭാരതസംസ്കാരത്തിൽആചാരഅനുഷ്ടാനങ്ങൾക്ക്  വലിയപ്രാധാന്യമുണ്ട്. 1193-)0മാണ്ട്മേടമാസം2-)0 തിയതി(2018ഏപ്രിൽ15)വിഷുക്കണിആചരിക്കുകയാണ്. വിഷുക്കണിഒരുക്കലുംകൈനീട്ടം വാങ്ങലുംഒരു ഉത്സവമായിഭാരതീയർ ആചരിക്കുന്നു. മേടംരാശിയിൽരവിസംക്രാന്തിപുലരി പൂത്തുലഞ്ഞപ്രകൃതിയിൽകാലപുരുഷനായ ശ്രീകൃഷ്ണഭഗവാനെ കണികാണുന്നു. ഭഗവാന്റെ കിരീടമായികണിക്കൊന്നപ്പൂവും, മുഖമായി സുവർണ്ണ നിറമുള്ള ഫലങ്ങളും, കണ്ണായിനിലവിളക്കും, വാക്കായിഗ്രന്ഥവും, അലങ്കാരമായിസ്വർണാഭരണങ്ങളും, മനസ്സായികണ്ണാടിയും, ചാർത്തുന്നതിനായികസവുവസ്ത്രവും പ്രപഞ്ചസ്വരൂപമായികല്പിച്ച ഒരുസുവർണ്ണതളികയിൽ ഒരുക്കി വച്ച്അഷ്ടൈശ്വര്യപ്രദമായി കണികാണുന്നു. ഈഅഷ്ടദ്രവ്യങ്ങളെ കണി കണ്ട്ഐശ്വര്യദേവതയായ ധനലക്ഷ്മിയുടെയും കുബേരൻറെയുംസ്വർണ്ണപുഷ്പംകൈനീട്ടമായി ആചാര്യനിൽനിന്നും ഏറ്റുവാങ്ങി ആനന്ദാനുഭൂതിയിൽ ആറാടി വരുംദിനങ്ങളെസമ്പൽസമൃദ്ധിയുടെ ദിനങ്ങളായികണികണ്ടുണരുവാൻ ആബാലവൃദ്ധം ഭക്തജനങ്ങളേയും മഹേശ്വരംശ്രീശിവപാർവ്വതി ക്ഷേത്രാങ്കണത്തിലേയ്ക്ക്സ്വാഗതം ചെയ്തുകൊള്ളുന്നു .

Attachment

അതിരുദ്രമഹായജ്ഞവും ശിവരാത്രി മഹോത്സവവും

അതിരുദ്രമഹായജ്ഞം: മഹേശ്വരം ശ്രീ ശിവപാർവ്വതി ക്ഷേത്രത്തിൽ  അതിരുദ്രമഹായജ്ഞവും ശിവരാത്രി മഹോത്സവവും 2018 ജനുവരി 31 മുതൽ 2018 ഫെബ്രുവരി 13 വരെ നടക്കുന്നു . മഹാദേവ ക്ഷേത്രങ്ങളിൽ അത്യപൂർവം ആയാണ്   അതിരുദ്രമഹായജ്ഞം നടക്കുന്നത് .അതിരുദ്രമഹായജ്ഞം നടക്കുന്ന   സംസ്ഥാനത്തെ    നാലാമത്തെ മഹാദേവ ക്ഷേത്രമാണ് മഹേശ്വരം ശ്രീ ശിവപാർവ്വതി ക്ഷേത്രം . ഭൂമിയിലെ ഏറ്റവും വലിയ ശിവയജ്ഞമാണ് അതിരുദ്രമഹായജ്ഞം. ഈ മഹനീയ കർമ്മമായ അതിരുദ്രമഹായജ്ഞ൦ ദർശിച്ചു   മഹേശ്വരം ശ്രീ ശിവപാർവ്വതിയുടെ അനുഗ്രഹത്താൽ ധന്യരാകുവാൻ എല്ലാ ഭക്തജനങ്ങളെയും ക്ഷേത്രാങ്കണത്തിലേയ്ക്ക് ഭഗവത് നാമത്തിൽ സ്വാഗതം ചെയ്തുകൊള്ളുന്നു.

Attachment

ശിവരാത്രി മഹോത്സവo

ശിവരാത്രി മഹോത്സവo : മഹേശ്വരം ശ്രീ ശിവപാർവ്വതി ക്ഷേത്രത്തിൽ  അതിരുദ്രമഹായജ്ഞവും ശിവരാത്രി മഹോത്സവവും 2018 ജനുവരി 31 മുതൽ 2018 ഫെബ്രുവരി 13 വരെ നടക്കുന്നു . മഹാദേവ ക്ഷേത്രങ്ങളിൽ അത്യപൂർവം ആയാണ്   അതിരുദ്രമഹായജ്ഞം നടക്കുന്നത് .അതിരുദ്രമഹായജ്ഞം നടക്കുന്ന   സംസ്ഥാനത്തെ    നാലാമത്തെ മഹാദേവ ക്ഷേത്രമാണ് മഹേശ്വരം ശ്രീ ശിവപാർവ്വതി ക്ഷേത്രം . ഭൂമിയിലെ ഏറ്റവും വലിയ ശിവയജ്ഞമാണ് അതിരുദ്രമഹായജ്ഞം. ഉത്സവത്തോട്  അനുബന്ധിച്ചു  തൃക്കൊടിയേറ്റ്‌ 2018  ഫെബ്രുവരി 3 നും,ഉത്സവബലി 2018  ഫെബ്രുവരി 6  നും , പള്ളിവേട്ട 2018  ഫെബ്രുവരി 11നും, തൃക്കൊടിയിറക്ക്  2018  ഫെബ്രുവരി 12  നും, തിരുആറാട്ട് 2018  ഫെബ്രുവരി 12 നും, മഹാശിവരാത്രി പൂജ 2018  ഫെബ്രുവരി 13 നും നടക്കും .മഹനീയ  അതിരുദ്രമഹായജ്ഞ൦,  പൂജകൾ  തുടങ്ങിയവ  ദർശിച്ചു   മഹേശ്വരം ശ്രീ ശിവപാർവ്വതിയുടെ അനുഗ്രഹത്താൽ ധന്യരാകുവാൻ എല്ലാ ഭക്തജനങ്ങളെയും ക്ഷേത്രാങ്കണത്തിലേയ്ക്ക് ഭഗവത് നാമത്തിൽ സ്വാഗതം ചെയ്തുകൊള്ളുന്നു.

Attachment

യജ്ഞം( 2017 ഒക്ടോബർ 5 മുതൽ 2017 നവംബർ 10 വരെ)

യജ്ഞം( 2017 ഒക്ടോബർ 5  മുതൽ  2017 നവംബർ 10 വരെ):

ഭാരതീയ ജീവിതത്തിൻ്റെയും സംസ്കാരത്തിൻ്റെയും ആധാരം വേദങ്ങളാണ്. അതിപ്രാചിനകാലം മുതൽ ഇന്നുവരെയുള്ള ഭാരതീയചിന്തകൾ, കലകൾ എന്ന് വേണ്ട എല്ലാറ്റിൻ്റെയും അന്തർധാര വേദങ്ങളാകുന്നു. ഈശ്വരൻ അഗ്നി വഴി നൽകിയ ജ്ഞാനമാണ് വേദം. ഈ ജ്ഞാനം സത്യമാണ്, നിത്യമാണ്. കാമക്രോധലോപമോഹമദമാത്സര്യങ്ങളായ ഷഡ്‌വൈരികളാൽ ഉഴലുന്ന മനുഷ്യന് മോചനം നേടി ജീവിതത്തിന്റെ സത്ത കണ്ടെത്താൻ വേദം സഹായകമാകുന്നു. ചതുർവേദങ്ങളിലൂടെയാണ് ഈ ലോകം നിലനിൽക്കുന്നത്. ഈ പ്രപഞ്ചത്തിലെ സർവ്വചരാചരങ്ങളുടെയും ശാന്തിക്കും സമാധാനത്തിനും ലോകനന്മയ്ക്കും വേണ്ടി ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവ്വതി ക്ഷേത്രത്തിൽ 2017 ഒക്ടോബർ 5 ( 1193 കന്നി 19 ) വ്യാഴാഴ്ച മുതൽ 2017 നവംബർ 10 ( 1193 തുലാം 25 ) വെള്ളിയാഴ്ച വരെ ചതുർവേദയജ്ഞം, 10 -)മതും 11 -)മതും മഹാരുദ്രയജ്ഞം, ദ്വാദശ ജ്യോതിർലിംഗ വിഗ്രഹ ഘോഷയാത്ര, ദ്വാദശ ജ്യോതിർലിംഗ പ്രതിഷ്ഠ, സഹസ്രകലശം, ജയാബലി എന്നീ പുണ്യകർമ്മങ്ങൾ ബ്രഹ്മശ്രീ. ജെ. ദേവനാരായണൻ തന്ത്രികളുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടുന്നു. ആയതിലേയ്ക്ക് ആബാലവൃദ്ധം ജനങ്ങളുടെയും സാന്നിധ്യ സഹകരണം പ്രതീക്ഷിച്ചുകൊള്ളുന്നു.

Attachment

ദ്വാദശ ജ്യോതിർലിംഗ വിഗ്രഹ ഘോഷയാത്ര

ദ്വാദശ ജ്യോതിർലിംഗ വിഗ്രഹ ഘോഷയാത്ര: 

ജ്യോതിർലിംഗങ്ങൾ മഹാബലിപുരത്ത് നിന്നും 2017  ഒക്ടോബർ 22 -)൦തിയതി  ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കളിയിക്കാവിളയിൽ എത്തിച്ചേരുന്നു. അവിടെ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടു കൂടെ ബഹുമാനപ്പെട്ട ദേവസ്വം ബോർഡ് പ്രസിഡന്റ് ശ്രീ. പ്രയാർ ഗോപാലകൃഷ്ണൻ ഏറ്റുവാങ്ങി ക്ഷേത്രത്തിലേയ്ക്ക് ആനയിക്കുന്നു. ഈ പുണ്യകർമ്മത്തിൽ പങ്കുചേരുവാൻ എല്ലാ ഭക്തജനങ്ങളെയും കൃത്യം 2 മണിക്ക് കളിയിക്കാവിളയിൽ എത്തിച്ചേരുവാൻ ഭഗവത് നാമധേയത്തിൽ സ്വാഗതം ചെയ്യുന്നു. ദിവ്യജ്യോതിർലിംഗങ്ങൾ ഉദിയൻകുളങ്ങര ജംഗ്‌ഷനിൽ എത്തിച്ചേരുമ്പോൾ വിവിധ ദേവസ്ഥാനങ്ങളിൽ നിന്നും എത്തിച്ചേരുന്ന ജ്യോതിയോടൊപ്പം അമ്മമാരുടെയും ഭക്തജനങ്ങളുടെയും പഞ്ചാക്ഷരീ മന്ത്രജപത്താൽ മുഖരിതമായ അന്തരീക്ഷത്തിൽ ക്ഷേത്രാങ്കണത്തിലേയ്ക്ക് ആനയിക്കുന്നു. ദിവ്യജ്യോതിർലിംഗങ്ങൾക്ക് അകമ്പടി സേവിക്കാൻ ആബാലവൃദ്ധം ജനങ്ങളെയും കൃത്യം 4 മണിക്ക് ഉദിയൻകുളങ്ങര ജംഗ്‌ഷനിലേക്ക് സ്വാഗതം ചെയ്യുന്നു.

വിനായക ചതുർത്ഥി മഹോത്സവം

വിനായക ചതുർത്ഥി മഹോത്സവം : 

വിനായകചതുർത്ഥി നാളിൽ ചെങ്കൽ മഹേശ്വരം ശിവപാർവ്വതി ക്ഷേത്രത്തിൽ 10008 കൊട്ടത്തേങ്ങയും അതിനാനുപാതികമായ അളവിൽ ശർക്കര, തേൻ, നെയ്യ്, മലർപ്പൊടി, കരിമ്പ്, കദളിപ്പഴം, മോദകം, ഉണ്ണിയപ്പം, എള്ള് എന്നീ ദ്രവ്യങ്ങൾ ചേർത്ത് വിധിപ്രകാരം പാകപ്പെടുത്തുന്ന കൂട്ട് പ്രത്യേകം തയ്യാറാക്കിയ ഹോമകുണ്ഡത്തിൽ മഹാഗണപതി ഭഗവാനെ ആവാഹിച്ച് ഷോഡശോപചാര പൂജാദികർമ്മങ്ങളാൽ അഷ്ടദ്രവ്യം ഹോമാഗ്നിയിൽ സമർപ്പിക്കുമ്പോൾ അതിൽ നിന്നും ഉത്ഭവിക്കുന്ന ഓഷജനകം മാനവരാശിയുടെ ജന്മജന്മാന്തര പാപദോഷങ്ങളെ അകറ്റി തുഷ്ടിയും പുഷ്ടിയും ശക്തിയും യുക്തിയും നൽകി രോഗദുരിതങ്ങളെ അകറ്റി പുരുഷാർത്ഥങ്ങളെ പ്രദാനം ചെയ്യുന്ന ഈ പുണ്യകർമ്മത്തിൽ പങ്കുചേർന്ന് മഹാഗണപതിഭഗവാൻ്റെ അനുഗ്രഹങ്ങൾക്ക് പാത്രീഭൂതരാകുവാൻ ആബാലവൃദ്ധം ജനങ്ങളെയും 25 - 08 - 2017 വെള്ളിയാഴ്ച രാവിലെ 2 മണിമുതൽ ചെങ്കൽ മഹേശ്വരം ശിവപാർവ്വതി ക്ഷേത്ര യജ്ഞ വേദിയിലേക്ക് ഉപവിഷ്ടരാകുവാൻ സ്വാഗതം ചെയ്യുന്നു

യജ്ഞവിഹിതം 
ഒരു നാളികേരത്തിന് : Rs. 150
എട്ട് നാളികേരത്തിന് : Rs. 1500

യജ്ഞവിഹിതം ബുക്ക് ചെയ്യാവുന്നതാണ് 
ബുക്കിങ്ങിനു വിളിക്കേണ്ട നമ്പർ: 0471-2236273

 

സ്വാമി മഹേശ്വരാനന്ദ സരസ്വതി 
ക്ഷേത്ര മഠാധിപതി

ശനിശാന്തി ഹോമം

ശനിശാന്തി ഹോമം :  മഹേശ്വരം ശ്രീ ശിവപാർവ്വതി ക്ഷേത്രത്തിൽ 2017 ജൂൺ 10 ശനിയാഴ്ച രാവിലെ 8:00 മുതൽ ശനിശാന്തി ഹോമം ഉണ്ടായിരിക്കുന്നതാണ്. പൂജയിൽ സാന്നിധ്യം വഹിക്കുന്നത് ശനി ദോഷ നിവാരണത്തിന് അത്യുത്തമമാകുന്നു. ഈ മഹനീയ കർമത്തിൽ പങ്കാളികളായി സർവ്വോപരി വിഹിതം അർപ്പിച്ച് ധന്യരാകുവാൻ എല്ലാ ഭക്തജനങ്ങളെയും ക്ഷേത്രാങ്കണത്തിലേയ്ക്ക് ഭഗവത് നാമത്തിൽ സ്വാഗതം ചെയ്തുകൊള്ളുന്നു.

ശനിശാന്തി ഹോമം

ശനിശാന്തി ഹോമം :  മഹേശ്വരം ശ്രീ ശിവപാർവ്വതി ക്ഷേത്രത്തിൽ 2017 മെയ് 13 ശനിയാഴ്ച രാവിലെ 8:00 മുതൽ ശനിശാന്തി ഹോമം ഉണ്ടായിരിക്കുന്നതാണ്. പൂജയിൽ സാന്നിധ്യം വഹിക്കുന്നത് ശനി ദോഷ നിവാരണത്തിന് അത്യുത്തമമാകുന്നു. ഈ മഹനീയ കർമത്തിൽ പങ്കാളികളായി സർവ്വോപരി വിഹിതം അർപ്പിച്ച് ധന്യരാകുവാൻ എല്ലാ ഭക്തജനങ്ങളെയും ക്ഷേത്രാങ്കണത്തിലേയ്ക്ക് ഭഗവത് നാമത്തിൽ സ്വാഗതം ചെയ്തുകൊള്ളുന്നു.

ഇപ്പോൾ കണ്ടകശനി നടക്കുന്ന നക്ഷത്രങ്ങൾ
----------------------------------------------------------------
മകയിരം- 1/2
തിരുവാതിര
പുണർതം- 3/4
ഉത്രം- 3/4
അത്തം 
ചിത്തിര- 1/2
പൂരുരുട്ടാതി- 1/4 
ഉത്രട്ടാതി 
രേവതി

ഇപ്പോൾ ഏഴരയാണ്ടശനി നടക്കുന്ന നക്ഷത്രങ്ങൾ
------------------------------------------------------------------------
വിശാഖം- 1/4
അനിഴം 
കേട്ട
മൂലം 
പൂരാടം 
ഉത്രാടം 
തിരുവോണം 
അവിട്ടം- 1/2

പൂജാവിഹിതം : Rs. 150

പൂജ ബുക്ക് ചെയ്യാവുന്നതാണ് 
ബുക്കിങ്ങിനു വിളിക്കേണ്ട നമ്പർ: 0471-2236273

മഹാമൃത്യുഞ്ജയഹോമം

മഹാമൃത്യുഞ്ജയഹോമം &  കുടുംബസദസ്സ് : മഹേശ്വരം ശ്രീ ശിവപാർവ്വതി ക്ഷേത്രത്തിൽ 2017 ഏപ്രിൽ  30 ഞായറാഴ്ച രാവിലെ 8:30 മുതൽ മഹാമൃത്യുഞ്ജയഹോമം ഉണ്ടായിരിക്കുന്നതാണ്. ആയുരാരോഗ്യ സൗഖ്യത്തിനുവേണ്ടി നടത്തുന്ന ഈ മഹനീയ കർമത്തിൽ പങ്കാളികളായി സർവ്വോപരി വിഹിതം അർപ്പിച്ച് ധന്യരാകുവാൻ എല്ലാ ഭക്തജനങ്ങളെയും ക്ഷേത്രാങ്കണത്തിലേയ്ക്ക് ഭഗവത് നാമത്തിൽ സ്വാഗതം ചെയ്തുകൊള്ളുന്നു.

Sri Sivaparvathi Idol Installation

Idol installation ceremony will be held between 9am and 10am on 06.02.2017. Sri Sivaparvathi Idol in Panchaloham is the full sculpture of Lord Siva and Sri Parvathi sitting together and giving blessings to entire creation. There will be Kumbhabhishekam as well. To witness this auspicious ceremony of Sri Sivaparvathi Idol installation, all devotees are invited to Maheswaram Sri Sivaparvathi Temple on the same day at 9am.

Attachment

Sivarathri Festival

Sri Sivaparvathi Idol in Panchaloham will be carried to the Temple for the first time on 29-01-2017(Sunday) for installation. Idol Installation and Kumbhabhishekam will be held between 9am and 10am on 06-02-2017. Kodiyettum for Sivarathri festival will be held on 09-02-2017. 9th Maharudra Yajnam starts from 13-02-2017. Pallivetta is on 17-02-2017. Araattu will be held on 18-02-2017. Mahasivarathri is on 24-02-2017.On the same day there will be Laksha Deepam and Display of 12 JyothirLinga at Maheswaram temple.

Attachment

Sri Sivaparvathi Idol Carried to the Temple

Sivaparvathi Idol in Panchaloham will be carried to the Maheswaram Sri Sivaparvathi Temple for the first time on 29-01-2017(Sunday) for installation. The main idol of this temple is the full sculpture of Lord Siva and Sri Parvathi sitting together and giving blessings to entire creation which is ready for installation. At 4pm on the same day the Idol will reach  at Udiyankulangara junction. At the same time Divine Jyothiprayanam from Panchabhootha temples(kanchipuram, Thiruvanakkavu, Kalahasthi, Thiruvannamalai, Chidambaram Temples) will reach Udiyankulangara . From there Sri Sivaparvathi Idol and Divine Jyothi will be carried to the Maheswaram Sri Sivaparvathi Temple as procession. Hence all devotees of Sri Sivaparvathi are invited to join the ceremony at Udiyankulangara at 4pm on 29-01-2017.

Attachment